ഇ- മിത്രം ജനസേവാ കേന്ദ്രം ; ചങ്ങനാശ്ശേരിയിൽ

 ഇ- മിത്രം ജനസേവാ കേന്ദ്രം ; ചങ്ങനാശ്ശേരിയിൽ

ചങ്ങനാശ്ശേരി : അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ് അംഗങ്ങള്‍ തുടങ്ങിയ ആവേ മരിയ ഹോളി ഡെയ്സ് ആന്‍ഡ് വെഞ്ച്വേഴ്സ് പുതുതായി ആരംഭിച്ച ഇ- മിത്രം ജനസേവാ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വ്വഹിച്ചു. അരമനപ്പടിയിലെ പുതിയ ഓഫീസില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തിയ ഉദ്ഘാടന സമ്മേളനത്തില്‍ പ്രവാസി അപ്പോസ്തലേറ്റിന്‍റെ ഡയറക്ടര്‍ ഫാ. റ്റെജി പുതുവീട്ടില്‍ക്കളം അദ്ധ്യക്ഷത വഹിച്ചു.

ഡയറക്ടര്‍ തങ്കച്ചന്‍ പൊന്‍മാങ്കല്‍, ഷെവ. സിബി വാണിയപുരയ്ക്കല്‍, എബ്രബാം ജോസഫ് തെക്കേക്കര, മാത്യു മനയത്തുശേരി എന്നിവര്‍ പ്രസംഗിച്ചു. പ്രവാസികള്‍ക്കും മറ്റു പൊതുജനങ്ങള്‍ക്കും ടിക്കറ്റ് റിസര്‍വേഷന്‍, മണി ട്രാന്‍സ്ഫര്‍, വിവിധതരം സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൂടാതെ സര്‍ക്കാര്‍ - സര്‍ക്കാറിതര ഓണ്‍ലൈന്‍ സേവനങ്ങളെല്ലാം ഇ- മിത്രം ജനസേവാ കേന്ദ്രം വഴി ലഭ്യമാണ് .

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.