തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തതോടെ മുഖ്യമന്ത്രി രാജി വെച്ച് പുറത്തു പോകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 115 ദിവസമായി കേസ് അന്വേഷണം നടക്കുകയാണ്. ഗുരുതരമായ കുറ്റങ്ങളാണ് എം ശിവശങ്കർ ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സൗകര്യങ്ങൾ ഉപയോഗിച്ചാണ് കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇതെന്ന് സംശയമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്പ്രിംഗ്ലർ ആരോപണം ഉയർന്നത് മുതൽ മുഖ്യമന്ത്രി ശിവശങ്കറിനെ സംരക്ഷിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിയോടുള്ള കേരള ജനതയുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും,മുഖ്യമന്ത്രി രാജി വെച്ച് പുറത്ത് പോകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.