വാളയാർ കേസ്: പെൺകുട്ടികളുടെ അമ്മ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക്

വാളയാർ കേസ്:  പെൺകുട്ടികളുടെ അമ്മ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക്

വാളയാർ: വാളയാറിലെ പെൺകുട്ടികളുടെ അമ്മ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക്. മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചു എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സമരപ്പന്തൽ സന്ദർശിക്കും. ഈ മാസം 31 വരെയാണ് പെൺകുട്ടികളുടെ അമ്മ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അവിടെ എത്തിയിരുന്നു. ഒരാഴ്ച നീണ്ടുനിൽക്കുന്ന സമരത്തിനുശേഷം സെക്രട്ടറിയേറ്റിനു മുൻപിൽ സമരം തുടരാനാണ് പെൺകുട്ടികളുടെ കുടുംബവും സമരസമിതിയും ആലോചിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.