നാലു വർഷത്തിനിടയിൽ ആദ്യമായി റബ്ബർ വില 160-ൽ

നാലു വർഷത്തിനിടയിൽ ആദ്യമായി റബ്ബർ വില 160-ൽ

 കോട്ടയം: കർഷകർക്ക് ആശ്വാസമായി റബ്ബർ വില 160 രൂപയിലെത്തി. 2017 ജനുവരി 31 ന് ശേഷം ആദ്യമായാണ് ഈ വിലയിൽ എത്തുന്നത്. കോവിഡിന് ശേഷം ചൈന കൂടുതൽ റബർ വാങ്ങി തുടങ്ങിയതോടെ അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ വിലക്കയറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.

പ്രമുഖ ഉൽപാദന രാജ്യങ്ങളിലുണ്ടായ പ്രത്യേക സാഹചര്യങ്ങൾ മൂലം വിപണിയിൽ വേണ്ടത്ര റബർ കിട്ടാത്തതും റബ്ബറിന്റെ ഡിമാൻഡ് കൂടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.