തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6638 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂർ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367, കണ്ണൂർ 341, പത്തനംതിട്ട 163, കാസർഗോഡ് 133, വയനാട് 90, ഇടുക്കി 76 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുവരെ ആകെ 45,85,050 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ആകെ 690 ഹോട്ട് സ്പോട്ടുകളാണുള്ളത്.