തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവെക്കണം: ഹൈക്കോടതിയിൽ ഹർജി നൽകി പിസി ജോർജ്

തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവെക്കണം:  ഹൈക്കോടതിയിൽ ഹർജി നൽകി പിസി ജോർജ്

തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവെക്കണം ഹൈക്കോടതിയിൽ ഹർജി നൽകി പിസി ജോർജ്. കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണം എന്നാവശ്യപ്പെട്ട് പി.സി ജോർജ് എംഎൽഎ ഹൈക്കോടതിയിൽ.തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത് സ്റ്റേ ചെയ്യണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാനത്തെ ദുരന്തത്തിലേക്ക് തള്ളിവിടും. കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേൽ ഉള്ള വെല്ലുവിളിയാണെന്നും ഹർജിയിൽ പി.സി ജോർജ് പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.