കോടിയേരി ബാലകൃഷ്ണൻ ഒഴിയേണ്ട സാഹചര്യമില്ല: സിപിഎം കേന്ദ്ര നേതൃത്വം

കോടിയേരി ബാലകൃഷ്ണൻ ഒഴിയേണ്ട സാഹചര്യമില്ല: സിപിഎം കേന്ദ്ര നേതൃത്വം

 ന്യൂഡൽഹി: കോടിയേരി ബാലകൃഷ്ണൻ ഒഴിയേണ്ട സാഹചര്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. നിരപരാധിത്വം തെളിയിക്കേണ്ടത് ബിനീഷാണ്. ബിനീഷ് കേസ് വ്യക്തിപരമായി നേരിടുമെന്നും കേസിൻ്റെ പേരിൽ കോടിയേരി ബാലകൃഷ്ണൻ ഒഴിയുന്നത് എതിരാളികളെ സഹായിക്കുമെന്നും നേതൃത്വം നിലപാടെടുത്തു.

സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണത്തിൻ്റെ പേരിൽ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നും ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാനും കേന്ദ്ര കമ്മിറ്റിയിൽ ധാരണയായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.