പെരിയ ഇരട്ടക്കൊലപാതക കേസ്: സംസ്ഥാന സർക്കാർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സിബിഐ

പെരിയ ഇരട്ടക്കൊലപാതക കേസ്: സംസ്ഥാന സർക്കാർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സിബിഐ

ന്യൂഡൽഹി: പെരിയ ഇരട്ടക്കൊലപാതക കേസിൽ സംസ്ഥാന സർക്കാർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സിബിഐ. കേസിൽ അന്വേഷണം തുടങ്ങിക്കഴിഞ്ഞുവെങ്കിലും രേഖകൾ സർക്കാർ നൽകുന്നില്ലെന്നും ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്നും സിബിഐ അറിയിച്ചു.

സിബിഐ സത്യവാങ്മൂലം തിങ്കളാഴ്ച ഫയൽ ചെയ്യും. ചൊവ്വാഴ്ച സിബിഐ നിലപാട് സുപ്രീംകോടതി പരിശോധിക്കും. അന്വേഷണത്തിന്റെ ഭാ​ഗമായി 34 പേരുടെ ഫോൺ കോൾ വിവരങ്ങൾ ശേഖരിക്കുകയും സാക്ഷികളിൽ ചിലരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.