തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഇരട്ട ന്യൂന മര്‍ദ്ദ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ആദ്യ ന്യൂനമര്‍ദ്ദം നാളത്തോടെയും രണ്ടാം ന്യൂനമര്‍ദ്ദം സെപ്റ്റംബര്‍ 20 ഓടെയും രൂപപ്പെടാനാണ് സാധ്യത. രണ്ടാം ന്യൂനമര്‍ദ്ദം രൂപപ്പെട്ടാല്‍ ഇപ്പോഴത്തെ പ്രവചന പ്രകാരം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് ഇത് കാരണമാകും.
നാളെയും മറ്റന്നാളും മധ്യകേരളം മുതല്‍ വടക്കോട്ട് പത്ത് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി. നാളെ കാസര്‍ഗോഡ് ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു.പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.