ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: ലഹരിക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പത്ത് മണിക്കൂറോളം ബിനീഷിനെ ഇന്നലെ ചോദ്യം ചെയ്‌തു.

നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ബിനീഷിനെതിരെ നടപടി തുടങ്ങിയിട്ടുണ്ട്. ഇന്നലെ എൻ.സി.ബി ഉദ്യോഗസ്ഥർ ഇ.ഡി ആസ്ഥാനത്ത് എത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ലഹരിക്കടത്ത് കേസിലും ബിനീഷിനെ പ്രതിചേർക്കാനാണ് നീക്കം. ഇഡിക്ക് ലഭിച്ച കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെ എൻ.സി.ബി ഉടൻ കേസെടുത്ത് ബിനീഷിനെ കസ്റ്റഡിയിൽ വാങ്ങിയേക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.