ജനറല്‍ ഇന്‍ഷ്വറന്‍സ് രംഗത്തെ ഏജന്റുമാര്‍ക്ക് അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗമാകാം

ജനറല്‍ ഇന്‍ഷ്വറന്‍സ് രംഗത്തെ ഏജന്റുമാര്‍ക്ക്  അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗമാകാം

ജനറല്‍ ഇന്‍ഷ്വറന്‍സ് രംഗത്തെ ഏജന്റുമാര്‍ക്ക് അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗത്വമെടുക്കുന്നതിന് അനുമതിയായി. ഓള്‍ ഇന്ത്യാ ജനറല്‍ ഇന്‍ഷ്വറന്‍സ് ഏജന്റ്‌സ് അസോസിയേഷന്‍ തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ നിയമത്തിലെ അനുബന്ധം-2 ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആക്റ്റുകളുടെ പരിധിയില്‍ വരാത്തതും മറ്റ് ക്ഷേമനിധികളില്‍ അംഗമല്ലാത്തവരുമായ പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനി ഏജന്റുമാര്‍ക്കാണ് ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി അംഗത്വം നേടാന്‍ അവസരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.