പൊലീസ് ആക്ട് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി;സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപരാമർശം നടത്തിയാൽ ശക്തമായ നടപടി

പൊലീസ് ആക്ട് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി;സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപരാമർശം നടത്തിയാൽ ശക്തമായ നടപടി

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നടപടി എടുക്കാൻ പോലീസ് ആക്ട് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകീർത്തിപരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ കൃത്യമായ ശിക്ഷ ഉറപ്പുവരുത്തുക സർക്കാരിന്റെ ഉത്തരവാദിത്തമാണ്.

പോലീസ് ആക്ട് ഭേദഗതി ചെയ്യുന്നതോടെ സൈബർ കേസുകളിൽ നടപടി എടുക്കാനുളള പരിമിതി നീങ്ങുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സൈബർ ക്രൈം പോലീസ് സ്റ്റേഷനുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് രൂപീകരണ ദിനത്തോടനുബന്ധിച്ച് ഓൺലൈനായി നടന്ന പരിപാടിയിൽ മുഖ്യമന്ത്രി സേനാംഗങ്ങളുടെ അഭിവാദ്യവും സ്വീകരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.