ബാംഗ്ലൂർ: ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ ബിനീഷ് കോടിയേരിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്കാണ് ബിനീഷിനെ മാറ്റിയത്. ബംഗളൂർ മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാട് കേസിലാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റെ് അറസ്റ്റ് ചെയ്തത്. ബംഗളൂർ സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കിയ ബിനീഷിനെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എൻഫോഴ്സ്മെന്റ് വാങ്ങിയിരിക്കുകയായിരുന്നു . ചോദ്യം ചെയ്യലിനായി നാർകോട്ടിക്ക് ബ്യൂറോ സംഘവും ബംഗളൂരുവിലെത്തിയിരുന്നു.