തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7025 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. 8511 പേർ രോഗമുക്തി നേടി. 28 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമുണ്ടായത്. 6940 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,010 സാമ്പിളുകൾ പരിശോധിച്ചു. 65 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു.