കൊച്ചി: യുണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിന് വാങ്ങി നൽകിയ മൊബൈൽ ഫോണുകൾ ആര്‍ക്കൊക്കെ കിട്ടിയെന്ന കാര്യത്തിൽ ദുരൂഹത നീളുന്നു. സ്വപ്ന സുരേഷ് സമ്മാനമായി നൽകിയെന്ന ആരോപണത്തിൽ രാഷ്ട്രീയ വിവാദം കത്തിനിൽക്കുമ്പോഴാണ് മൊബൈൽ ഫോണുകൾ കൈപ്പറ്റിയവരുടെ മുഴുവൻ വിവരങ്ങളും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചത്.
സന്തോഷ് ഈപ്പൻ ആകെ വാങ്ങിയത് 7 മൊബൈൽ ഫോണുകളാണെന്നാണ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ വിവരം. അഞ്ച് ഉടമകളുടെ വിവരങ്ങൾ മൊബൈൽ കമ്പനികൾ ഇഡിക്ക് കൈമാറിയിട്ടുണ്ട്. കോൺസുൽ ജനറലിന് ആദ്യം നൽകിയ ഫോൺ തിരികെ നൽകി. കോൺസുൽ ജനറൽ മടക്കി നൽകിയ ഫോൺ ഉപയോഗിക്കുന്നത് യുണിടാക് ഉടമ സന്തോഷ് ഈപ്പൻ തന്നെയാണ്. 1.19 ലക്ഷം രൂപയാണ് ഈ ഫോണിന്‍റെ വില. അനേഷണം ഊർജിതമാക്കി ഇഡി മുന്നേറുന്നു