കൽപ്പറ്റ: ഈ വർഷത്തെ പത്മപ്രഭാ പുരസ്കാരത്തിന് കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരൻ തമ്പി അർഹനായി. 75,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യ മികവിനുള്ള പത്മപ്രഭാ പുരസ്കാരം 1996ലാണ് ഏർപ്പെടുത്തിയത്. പി സുബ്രഹ്മണ്യത്തിന്റെ കാട്ടുമല്ലിക എന്ന സിനിമയിലൂടെയാണ് ശ്രീകുമാരൻ തമ്പി ചലച്ചിത്ര ഗാനരചനയിലേക്ക് പ്രവേശിക്കുന്നത്. മുപ്പതോളം സിനിമകൾ സംവിധാനം ചെയ്യുകയും എൺപതോളം സിനിമകൾക്ക് തിരക്കഥ എഴുതുകയും ചെയ്തു ഈ പ്രതിഭ.