കൊച്ചി: യൂനിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് നല്‍കിയ ഐ ഫോണുകളുടെ വിവരങ്ങള്‍ പുറത്ത്.ഏഴ് ഐ ഫോണുകള്‍ ആര്‍ക്കൊക്കെ ലഭിച്ചു എന്നതു സംബന്ധിച്ചാണ് ഇ.ഡിക്ക് വിവരം ലഭിച്ചത്. മൊബൈല്‍ കമ്പനികളാണ് ഇത് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ അന്വേഷണസംഘത്തിന് കൈമാറിയത്.
തിരുവനന്തപുരം സ്വദേശി പ്രവീണ്‍, എയര്‍ അറേബ്യ മാനേജര്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, കോണ്‍സല്‍ ജനറല്‍, അഡീഷനല്‍ പ്രോട്ടോകോള്‍ ഓഫിസര്‍ രാജീവന്‍, കൊല്ലം സ്വദേശി ജിത്തു എന്നിവരാണ് ഇവ കൈപ്പറ്റിയതെന്നാണ് പ്രാഥമിക നിഗമനം. വിവരം ഔദ്യോഗികമായി ഇ.ഡി സ്ഥിരീകരിച്ചുവരുകയാണ്. പ്രവീണ്‍ എന്നയാളെ ഇ.ഡി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ പ്രതികള്‍ക്കുവേണ്ടി വലിയതോതില്‍ അനധികൃത ഇടപാടുകളില്‍ പങ്കാളിയായതായി സംശയിക്കുന്നുണ്ട്. ഇയാളെ വൈകാതെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യും.