പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ആലപ്പുഴ: പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിൽ ഒന്നു മുതൽ നാലു വരെയുള്ള പ്രതികൾ ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളി. പോപ്പുലർ ഫിനാൻസ് ഉടമ റോയ് ഡാനിയൽ, ഭാര്യ പ്രഭാ ഡാനിയൽ,മക്കളായ തോമസ് എന്നിവരാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഏപ്രിൽ 20ന് കോന്നി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യ ഹർജി തള്ളിയത്. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പാലക്കാട് തൃശൂർ, പത്തനംതിട്ട ജില്ലകളിലായി മൂന്ന് പോലീസ് സ്റ്റേഷനുകളിൽക്കുടി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.