പിന്നണി ഗായകൻ വിജയ് യേശുദാസിന്റെ കാർ അപകടത്തിൽപ്പെട്ടു

പിന്നണി ഗായകൻ വിജയ് യേശുദാസിന്റെ  കാർ അപകടത്തിൽപ്പെട്ടു

ആലപ്പുഴ : പ്രശസ്ത പിന്നണി ഗായകന്‍ വിജയ് യേശുദാസിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിജയിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 11.30യോടെ ആലപ്പുഴ ദേശീയ പാതയിലുള്ള തുറവൂര്‍ ജംക്ഷനില്‍ വെച്ചായിരുന്നു സംഭവം. വിജയ് യേശുദാസ് ആണ് വാഹനം ഓടിച്ചിരുന്നത്. ആർക്കും പരുക്കില്ല. അപകടത്തിൽ രണ്ട് കാറുകളുടേയും മുൻഭാഗം തകർന്നു. റോഡ് ക്രോസ് ചെയ്യാന്‍ ശ്രമിച്ച മറ്റൊരു കാറില്‍ വിജയിയുടെ കാറിടിക്കുകയായിരുന്നു വെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.