വയനാട് : വയനാട്ടിൽ മാവോയിസ്റ്റുകളും പോലീസും തമ്മിൽ ഏറ്റുമുട്ടി. ഒരാൾക്ക് ഗുരുതരമായ പരിക്ക്. തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പടിഞ്ഞാറത്തറ കൊയ്ത്ത് പാറ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.തണ്ടർബോൾട്ട് രാവിലെ പെട്രോളിന് ഇറങ്ങിയ സമയത്താണ് മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയത്. ഒരു മാവോയിസ്റ്റ്ന് വെടിവെപ്പിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം. ഒരാൾ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വിവരവും ലഭിക്കുന്നുണ്ട്. മാവോയിസ്റ്റ് സാന്നിധ്യം ഉള്ള പ്രദേശത്താണ് ആക്രമണം ഉണ്ടായിരിക്കുന്നത്. തണ്ടർബോൾട്ട് ഇപ്പോഴും പരിശോധന നടത്തുന്നുണ്ട്. വിശദമായ വിവരങ്ങൾ വാർത്താകുറിപ്പിലൂടെ അറിയിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.