വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്നവർക്കുളള ക്വാറന്‍റീന്‍ നിർദ്ദേശങ്ങള്‍ ഇങ്ങനെ

വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്നവർക്കുളള ക്വാറന്‍റീന്‍ നിർദ്ദേശങ്ങള്‍ ഇങ്ങനെ

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ വിദേശത്ത് നിന്നുമെത്തുന്നവ‍ർക്കുളള മാർഗനിർദ്ദേശങ്ങള്‍ പുതുക്കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തേയും സ്ഥിതിഗതികള്‍ക്ക് അനുസരിച്ചുളള നിബന്ധനകളാണ് ഉളളത്. കേരളത്തില്‍ 14 ദിവസത്തെ ക്വാറന്‍റീനാണ് സർക്കാർ നിർദ്ദേശിക്കുന്നത്. ഇതില്‍ തന്നെ ഏഴു ദിവസം നിർബന്ധമായും ഹോം ക്വാറന്‍റീനിലായിരിക്കണം. ഏഴാം ദിവസം കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവാണെങ്കില്‍ ക്വാറന്‍റീന്‍ അവസാനിപ്പിക്കാമെങ്കിലും തുടർന്നുളള ഏഴ് ദിവസം കൂടി ക്വാറന്‍റീനില്‍ കഴിയുന്നതാണ് നല്ലതെന്ന് ഓർമ്മിപ്പിക്കുന്നുണ്ട്. എയർ സുവിധ പോർട്ടലില്‍ കയറി സെല്‍ഫ് ഡിക്ലറേഷന്‍ സമർപ്പിക്കണം. ആരോഗ്യ ജാഗ്രത വെബ്സൈറ്റില്‍ രജിസ്ട്രർ ചെയ്ത് ഇ പാസും നേടണം. ഒ​രാ​ഴ്​​ച​ക്കു​ള്ളി​ൽ മ​ട​ങ്ങി​പോ​കു​ന്ന​വ​ർ​ക്കും അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ എ​ത്തു​ന്ന​വ​ർ​ക്കൂം ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മ​ല്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.