വയനാട് ജനവാസ മേഖലയിൽ മൂന്ന് കടുവകൾ ഇറങ്ങി

വയനാട്  ജനവാസ മേഖലയിൽ മൂന്ന് കടുവകൾ ഇറങ്ങി

വയനാട്: വയനാട് സുൽത്താൻ ബത്തേരി ജനവാസ മേഖലയിൽ മൂന്ന് കടുവകൾ ഇറങ്ങി. ഇന്ന് രാവിലെ 11 മണിക്കാണ് ബീനാച്ചിയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കടുവയും രണ്ട് കുട്ടികളെയും കണ്ടത്. വനം വകുപ്പ് പ്രദേശത്ത് തെരച്ചിൽ നടത്തുന്നുണ്ട്.  ആളുകള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസമായി പ്രദേശത്ത് കടുവയുടെ ശല്യമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ തന്നെയാണ് കടുവയെ കണ്ട കാര്യം ഫോറസ്റ്റ് ഓഫീസര്‍മാരെ അറിയിച്ചത്. രണ്ട് ചെറിയ കടുവകളും തള്ളക്കടുവയുമാണ് നാട്ടിലിറങ്ങിയതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.