മൊബൈല്‍ ഫോണില്‍ നിന്നു തീ പടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ക്ക് പൊള്ളലേറ്റു

മൊബൈല്‍ ഫോണില്‍ നിന്നു തീ പടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ക്ക് പൊള്ളലേറ്റു

കായംകുളം: ഉറങ്ങുമ്പോള്‍ തലയണയുടെ അടിയില്‍ വച്ചിരുന്ന മൊബൈല്‍ ഫോണില്‍ നിന്നു തീ പടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ക്ക് പൊള്ളലേറ്റു. മെത്തയും തലയണയും കത്തി നശിച്ചു. പ്രയാര്‍ കാര്‍ത്തികയില്‍ മണികണ്ഠന്‍ എന്നു വിളിക്കുന്ന ചന്ദ്ര ബാബു(53)വിനാണ് മൊബൈല്‍ കത്തി പൊള്ളലേറ്റത്. ചന്ദ്ര ബാബുവിനെ കായംകുളം ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഒരാളെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിച്ച ശേഷം വീട്ടിലെത്തിയ ചന്ദ്ര ബാബു മൊബൈല്‍ ഫോണ്‍ തലയണയുടെ അടിയില്‍ വച്ചശേഷം ഉറങ്ങുകയായിരുന്നു. ചുട്ടു പഴുത്ത മൊബൈല്‍ ഫോണില്‍ നിന്ന് തീ പടരുകയായിരുന്നു. മൊബൈല്‍ ഫോണിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.