വയനാട്ടിൽ ഏറ്റുമുട്ടലിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു

വയനാട്ടിൽ ഏറ്റുമുട്ടലിൽ  മരിച്ചയാളെ തിരിച്ചറിഞ്ഞു

വയനാട്: പോലീസും മാവോയിസ്റ്റും ആയുള്ള ഏറ്റുമുട്ടലിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. തേനി സ്വദേശി വേൽമുരുഗൻ ആണ് കൊല്ലപ്പെട്ടത്. തമിഴ്നാട് ക്യൂബ്രാഞ്ച് ആണ് മരിച്ചത് വേൽമുരുഗൻ ആണെന് സ്ഥിരീകരിച്ചത്.മാനന്തവാടി എസ് ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള തുണ്ടര്ബോള്ട് പെട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം നടന്നത്.

ആദ്യം മാവോയിസ്റ് ആണ് ആക്രമണം നടത്തിയത് എന്നാണ് റിപ്പോർട്ട്.മാവോയിസ്റ് സംഘത്തിൽ അഞ്ചിലധികം പേർ ഉണ്ടായിരുന്നു എന്നാണ് പോലീസ് റിപ്പോർട്ട്. കുറച്ച മാസങ്ങളായി വെള്ളമുണ്ട വനമേഖലയിൽ മാവോയിസ്റ് ഉണ്ടെന്നാണ് പോലീസ് നിഗമനം. പരിക്കേറ്റയാൾ രക്ഷപ്പെട്ടു. അരമണിക്കൂറോളം വെടിവെപ്പ് നീണ്ടുനിന്നു എന്നാണ് പോലീസ് റിപ്പോർട്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.