തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു അന്തരിച്ചു (43 ). കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ ബിജുവിന്റെ വൃക്കകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു.
കോവിഡ് രോഗമുക്തി നേടിയെങ്കിലും വൈറസ് ബാധ ആന്തരികാവയവളെ ബാധിച്ചിരുന്നു. ഇതാണ് മരണകാരണം എന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ 8:15ന് ഹൃദയാഘാതം ഉണ്ടായി. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും എസ്‌എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്നു പി ബിജു.