വേഗത ഇല്ലാതെ സർക്കാർ വാഹനങ്ങൾ

വേഗത ഇല്ലാതെ സർക്കാർ വാഹനങ്ങൾ

തിരുവനന്തപുരം: സര്‍ക്കാര്‍ വാഹനങ്ങളുടെ കണക്കെടുക്കാന്‍ ധനവകുപ്പ് ആരംഭിച്ച ശ്രമം ഒരു വര്‍ഷമായിട്ടും പൂര്‍ത്തിയായില്ല. സര്‍ക്കാര്‍ വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ വീല്‍സ് (വെഹിക്കിള്‍ മാനേജ്മെന്റ് ആന്‍ഡ് ലൊക്കേഷന്‍ ട്രാക്കിങ് സിസ്റ്റം) ത്തിലെ ഉദ്യോഗസ്ഥര്‍ക്കു വിവരങ്ങള്‍ ചേര്‍ക്കാന്‍ സാധിച്ചിട്ടില്ല.

വീണ്ടും സമയം നല്‍കിയിരിക്കുകയാണ് ധനവകുപ്പിന്റെ ഐ.ടി.വിഭാഗം. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് എത്ര വാഹനങ്ങളുണ്ടെന്നതിന് ഒരിടത്തും കണക്കുകളില്ല. വര്‍ഷം തോറും അവയ്ക്കായി എത്ര ചെലവ് വരുമെന്ന് കണക്കാക്കി ബജറ്റില്‍ യാഥാര്‍ഥ്യ ബോധത്തോടെ പണം വകയിരുത്താനാണ് ധനവകുപ്പ് വാഹന വിവരങ്ങള്‍ ശേഖരിക്കാന്‍ തീരുമാനമെടുത്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.