തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇ ഡി നടത്തുന്ന റെയ്‌ഡ് രണ്ടാം ദിവസവും തുടരുന്നു. വിഷയത്തിൽ ഇ ഡിക്കെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങി ബിനീഷിന്റെ കുടുംബം. ബുധനാഴ്ച രാവിലെ 9:30ൻ ആരംഭിച്ച റെയ്ഡ് ഇന്നും തുടരുകയാണ്. ബിനീഷിന്റെ ബിനാമി ബന്ധം സംശയിക്കുന്ന ആറിടങ്ങളിൽ ഇന്നലെ പരിശോധന നടത്തിയിരുന്നു. എന്നാൽ ഇന്നലെ വൈകുന്നേരത്തോടെ ഈ ഇടങ്ങളിൽ റെയ്ഡ് നടപടികൾ പൂർത്തീകരിച്ചു. ഇന്നും ബിനീഷുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തുമെന്നാണ് സൂചന.