കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 4 പേര്‍ക്ക് പരിക്ക്

കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം;  4 പേര്‍ക്ക് പരിക്ക്

മൂലമറ്റം: കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 4 പേര്‍ക്ക് പരിക്ക്. പുള്ളിക്കാനം ഡി.സി കോളേജിന് സമീപം ആണ് അപകടം ഉണ്ടായത്. തൂക്കുപാലം സ്വദേശികളായ ഉബൈദ്,മുബാറക്, ഖാലിദ്,അലിയാര്‍ തുടങ്ങിയവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

തൊടുപുഴയിലേക് പോകുന്ന വണ്ടിയാണ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. മൂലമറ്റത്ത് നിന്നും അഗ്നി രക്ഷാ സേനയും കാഞ്ഞാര്‍ പോലീസും സ്ഥലത്ത് എത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.