ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ വീടുകളിലിരുന്ന് തന്നെ ദീപാവലി ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ദീപാവലി ദിവസം ലക്ഷ്മി പൂജ ലൈവായി സര്‍ക്കാര്‍ കാണിക്കുമെന്നും കെജരിവാള്‍ വ്യക്തമാക്കി.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് വീടുകളിലിരുന്ന് കാണുന്നതിനായി ദീപാവലി ദിവസം സര്‍ക്കാര്‍ ലക്ഷ്മി പൂജ ലൈവായി സംപ്രേഷണം ചെയ്യും. ദീപാവലി ദിവസം വൈകീട്ട് 7.39 മുതലാണ് ലക്ഷ്മി പൂജ ലൈവായി കാണാന്‍ സാധിക്കുക. പുറത്തിറങ്ങി പടക്കം പൊട്ടിച്ച് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കരുതെന്നും കെജരിവാള്‍ വ്യക്തമാക്കി.