തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ റെയ്ഡിനിടെ ബിനീഷ് കൊടിയേരിയുടെ വീട്ടിലെത്തിയ സംസ്ഥാന ബാലവകാശ കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാലത്തായിയിലും വാളയാറിലും ബാലവകാശ കമ്മീഷന്‍ എവിടെയായിരുന്നുവെന്ന് മുല്ലപ്പള്ളി ചോദിച്ചു. കമ്മീഷന്‍ നടത്തിയത് നാടകമാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
]അതേസമയം ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്‌ത ബിനീഷ് കോടിയേരിയുടെ തീരുവനന്തപുരത്തെ വീട്ടിലെ റെയ്ഡ് പൂർത്തിയായി. 25 മണിക്കൂർ നീണ്ട റെയ്ഡിൽ മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്‍റെ ക്രെഡിറ്റ് കാർഡും ബിനീഷിന്‍റെ ഭാര്യയുടെ അമ്മയുടെ ഐ ഫോണും ചില രേഖകളും പിടിച്ചെടുത്തു. ക്രെഡിറ്റ് കാർഡ് ഇ.ഡി സംഘം കൊണ്ടുവെച്ചതാണെന്നും നിർബന്ധിച്ച് ഒപ്പുവെപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും കുടുംബം ആരോപിച്ചു.