തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാനുള്ള സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയായെന്ന് വിദ്യഭ്യാസ വകുപ്പ്. ആദ്യഘട്ടത്തില്‍ 9,10,11,12 ക്ലാസുകളില്‍ മാത്രമാവും ക്ലാസുകൾ ഉണ്ടായിരിക്കുക. പിന്നീട് ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി തലങ്ങളില്‍ പൂര്‍ണമായ തോതില്‍ ക്ലാസുകൾ ഉണ്ടാകും.
പൊതുവിദ്യഭ്യാസ വകുപ്പ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യവകുപ്പും ദുരന്തനിവാരണ വകുപ്പും അനുമതി നല്‍കിയാല്‍ സ്കൂളുകള്‍ തുറക്കുമെന്നും സെക്രട്ടറി എ.ഷാജഹാന്‍ പറഞ്ഞു.