മാവോയിസ്റ്റുകളെ കൊല്ലാൻ പാടില്ല; ഉറച്ച നിലപാടുമായി കാനം രാജേന്ദ്രൻ

മാവോയിസ്റ്റുകളെ കൊല്ലാൻ പാടില്ല; ഉറച്ച നിലപാടുമായി കാനം രാജേന്ദ്രൻ

തിരുവനന്തപുരം: ഇടയ്ക്കിടെ ഉണ്ടാവുന്ന മാവോയിസ്റ്റ് പോലീസ് ഏറ്റുമുട്ടലില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സി.പി.ഐ. മാവോയിസ്റ്റുകളെ ഇടയ്ക്കിടയ്ക്ക് വെടിവെച്ചു കൊല്ലുന്നത് നല്ലതല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

മാവോയിസ്റ്റ് പോലീസ് ഏറ്റുമുട്ടലുകളുടെ മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ രാജേന്ദ്രന്‍, റിപ്പോര്‍ട്ട് പോലീസിനെതിരെയാണെങ്കില്‍ പുറത്തു വരാത്ത സ്ഥിതിയാണ് കേരളത്തിലുള്ളത് എന്നും വിമര്‍ശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.