ബാൽക്കണിയിൽ നിന്നും താഴെ വീണു ഒരു വയസ്സുകാരൻ മരിച്ചു

ബാൽക്കണിയിൽ നിന്നും താഴെ വീണു ഒരു വയസ്സുകാരൻ മരിച്ചു

മൂവാറ്റുപുഴ: വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് വീണു പിഞ്ചു കുഞ്ഞു മരിച്ചു. മുവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്‌കൂള്‍പ്പടി മുഹസിന്റെ മകന്‍ മുഹമ്മദ് (1) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. ബാല്‍ക്കണിയിലെ കൈവരിയില്‍ ഒരു കമ്പി ഇളകിപ്പോയിരുന്നു.

ഒന്നാം നിലയിലുള്ള മുറിയില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞ് ഉണര്‍ന്ന ശേഷം ബാല്‍ക്കണിയില്‍ എത്തി മുറ്റത്തേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറ‍ഞ്ഞു.

കുഞ്ഞിനെ ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളജിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കബറടക്കം നടത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.