കൊച്ചി: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ ജലീലിന് നോട്ടീസ് നല്‍കി.
ഈന്തപ്പഴം, മതഗ്രന്ഥങ്ങള്‍ എന്നിവ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യുന്നത്. നയതന്ത്ര ചാനല്‍ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്തതില്‍ നിയമ ലംഘനമുണ്ടെന്നാണ് കസ്റ്റംസിന്റെ വാദം. ഇതു സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുക.
തന്റെ വീട് മുഴുവൻ എൻഫോഴ്‌സ്‌മെന്റിനു പരിശോധിക്കാം അനധികൃതമായി ഒന്നും കണ്ടെത്താൻ കഴിയില്ല എന്ന് ജലീൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ജലീലിന് നോട്ടീസ് ലഭിച്ചത്.