സ്‌കൂളുകള്‍ തുറക്കാവുന്ന സാഹചര്യമായിട്ടില്ല; ഓഡിറ്റോറിയങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി

സ്‌കൂളുകള്‍ തുറക്കാവുന്ന സാഹചര്യമായിട്ടില്ല; ഓഡിറ്റോറിയങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരിക്കുന്ന ഓഡിറ്റോറിയങ്ങള്‍ വ്യവസ്ഥകളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി. എന്നാല്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സ്‌കൂളുകള്‍ തുറക്കാവുന്ന സാഹചര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഇളവുകള്‍ കൂടുമ്ബോള്‍ രോഗവ്യാപനം വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു . സമ്ബൂര്‍ണ ലോക്ഡൗണില്‍ നിന്നും രാജ്യം ഘട്ടം ഘട്ടമായി പൂര്‍ണ സജീവതയിലേക്ക് വരികയാണ്. ഇപ്പോള്‍ സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനങ്ങള്‍ പഴയതോതില്‍ അല്ല. ഓടുന്നതില്‍ മിക്കതിലും യാത്രക്കാരുടെ ബാഹുല്യവും ഇല്ല . വരുന്ന ദിവസങ്ങളില്‍ ആ സ്ഥിതി മാറും. എല്ലാ വാഹനങ്ങളും ഓടിത്തുടങ്ങുകയും അടച്ചിട്ട സ്ഥാപനങ്ങള്‍ തുറക്കുകയും ചെയ്യും അങ്ങനെ വരുമ്ബോള്‍ നിലവിലുള്ളതിനേക്കാള്‍ രോഗ വ്യാപന തോത് വര്‍ദ്ധിക്കുമെന്നും ഇപ്പോഴും വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.