സംസ്ഥാനത്തേക്ക് തിരി​കെയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം ; ആരോഗ്യ വകുപ്പ്

സംസ്ഥാനത്തേക്ക് തിരി​കെയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം ; ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : കൊവിഡിനെ തുടര്‍ന്ന് സ്വന്തം നാട്ടിലേക്ക് പോയ ഇതര സംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്താന്‍ തുടങ്ങിയ സാഹചര്യത്തില്‍ നിബന്ധനയുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. ഇത്തരത്തില്‍ തിരികെയെത്തുന്ന അതിഥി തൊഴിലാളികള്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷമേ ജോലിയില്‍ പ്രവേശിക്കാവൂ എന്നാണ് നിബന്ധന. ഇതിനുള്ള സൗകര്യം തൊഴിലാളികളെ കേരളത്തിലേക്ക് കൊണ്ടുവരുന്ന കരാറുകാര്‍ ഒരുക്കണം.

കൊവിഡ് പരിശോധന നടത്താതെ എത്തുന്ന തൊഴിലാളികള്‍ കേരളത്തില്‍ എത്തി അഞ്ചാം ദിവസം പരിശോധന നടത്തണം. ലക്ഷണങ്ങള്‍ ഇല്ലാതെ പോസിറ്റീവ് ആകുന്നവര്‍ക്ക് ജോലി ചെയ്യാന്‍ അനുവാദമുണ്ട്. എന്നാല്‍ മറ്റുള്ളവരുമായി സമ്ബര്‍ക്കത്തില്‍ വരാത്ത വിധത്തില്‍ എല്ലാ സജ്ജീകരണങ്ങളും നല്‍കണം. ആര്‍ക്കെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ദിശയില്‍ അറിയിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.