തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്ന് ഫോറൻസിക് സംഘത്തിന്റെ റിപ്പോർട്ട്. തീപിടിത്തത്തിൽ ഫാൻ ഉരുകി പോയിട്ടുണ്ടെങ്കിലും ഇതിന്റെ കാരണം വ്യക്തമല്ലെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നുണ്ട്. തീപിടുത്തം നടന്ന സ്ഥലത്തിന് സമീപം രണ്ട് മദ്യക്കുപ്പികൾ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. കണ്ടെത്തിയ മദ്യക്കുപ്പികൾ തീപിടിത്തത്തിനു കാരണമായോ എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തം ആകാത്തതിനാൽ ഫോറൻസിക് സംഘം വീണ്ടും വിദഗ്ധ പരിശോധന നടത്തും.