കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം എല്‍ എയുമായ സി മോയിന്‍കുട്ടി (77) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലായി 15 വര്‍ഷത്തോളം അദ്ദേഹം നിയമസഭാ അംഗമായിരുന്നു.
യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന വഖ്ഫ്‌നബോര്‍ഡ് അംഗം, കെ എസ് ആര്‍ ടി സി അഡൈ്വസറി ബോര്‍ഡ് അംഗം, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി, ട്രഷറര്‍, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഖബറടക്കം ഉച്ചക്ക് ഒരു മണിക്ക് ജന്മനാടായ അണ്ടോണയില്‍ നടക്കും.