മുംബൈ: ലോക പ്രശസ്ത മാഗസിനായ വോഗിന്റെ ബോക്സ് ഇന്ത്യ വുമൺ ഓഫ് ദി ഇയർ പട്ടികയിൽ ഇടം നേടി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ. വോഗ് മാഗസിന്റെ ഇന്ത്യൻ പതിപ്പിൽ കവർ ചിത്രമായാണ് ആരോഗ്യമന്ത്രി എത്തിയത്. നിപ്പ,കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മുന്നിൽ നിന്ന് നയിച്ച വനിത നേതാവ് എന്ന നിലയിലാണ് ഷൈലജ ടീച്ചറെ വോഗ് പ്രശംസിച്ചത്. ശൈലജ ടീച്ചർ വോഗിന് നൽകിയ അഭിമുഖവും മാഗസിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.