ഐഎച്ച്ആര്‍ഡി; അപേക്ഷ ക്ഷണിച്ചു

ഐഎച്ച്ആര്‍ഡി; അപേക്ഷ ക്ഷണിച്ചു

ഐഎച്ച്ആര്‍ഡിയുടെ പട്ടുവം കയ്യംതടം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പുതുതായി ആരംഭിക്കുന്ന എം കോം ഫിനാന്‍സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി/ എസ് ടി, ഒഇസിക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. അപേക്ഷ നവംബര്‍ 13ന് മുമ്പായി കോളേജ് ഓഫീസില്‍ നേരിട്ട് ലഭിക്കണം. ഫോണ്‍: 0460 2206050, 8547005048. ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കണ്ണൂര്‍ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പയ്യന്നൂര്‍( 0497- 2887600, 8547005059), മാനന്തവാടി( 04935 245484, 8547005060) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് ഈ വര്‍ഷം പുതുതായി അനുവദിച്ച സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ( പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) സമര്‍പ്പിക്കണം. ഓരോ കോളേജിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. തുക കോളേജില്‍ നേരിട്ടും അടയ്ക്കാവുന്നതാണ്. വിശദവിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.