തിരുവനന്തപുരം: യൂട്യൂബറെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിക്ക് ഉപാധികളോടെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കയ്യേറ്റം ചെയ്ത കേസിൽ ഭാഗ്യ ലക്ഷ്മിക്ക് ഒപ്പം ഉണ്ടായിരുന്ന രണ്ട് പേർക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.യൂട്യൂബിലൂടെ അപകീർത്തിപരമായ വീഡിയോ പോസ്റ്റ് ചെയ്ത വിജയി പി നായരെ വീട്ടിൽ കയറി കൈകാര്യം ചെയ്തു എന്നതാണ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്കെതിരായ കേസ്.