വോഗ് മാഗസിൻ ആരോഗ്യ മന്ത്രിക്ക് നൽകിയ ആദരവിനെ ചോദ്യംചെയത് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ

വോഗ് മാഗസിൻ ആരോഗ്യ മന്ത്രിക്ക് നൽകിയ ആദരവിനെ ചോദ്യംചെയത് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ

 തിരുവനന്തപുരം: ലോക പ്രശസ്തമായ മാഗസിൻ വോഗിന്റെ ഇന്ത്യ വുമൺ ഓഫ് ദ ഇയർ പട്ടികയിൽ ഇടം നേടിയ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് ആദരമർപ്പിച്ചു കൊണ്ട് കവർ ചിത്രമാക്കിയതിനെ വിമർശിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ശൈലജയ്ക്ക് എന്തിന്റെ പേരിലാണ് ഈ അനുമോദനമെന്ന് ശോഭാസുരേന്ദ്രൻ ഫേസ്ബുക്കിലൂടെ ചോദിച്ചു.

ഇന്നും 3593 ൽ ഏറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി ആയതിനാലോ? അതോ തന്റെ അധികാരപരിധിയിൽ, സർക്കാർ നിയന്ത്രണത്തിലുള്ള ഒരു ആംബുലൻസിൽ തടയാമായിരുന്ന ഒരു ലൈംഗീക അതിക്രമത്തിൽ പാലിച്ച നിഷ്ക്രിയത്വത്തിനോ?, അതോ സ്വന്തം മണ്ഡലത്തിൽ ചികിത്സ കിട്ടാതെ രോഗികൾ മരിക്കുന്നത് നോക്കി നിന്നതിനോ? ചികിത്സ തേടിയെത്തിയ രോഗിയെ പുഴുവരിച്ച നിലയിൽ കണ്ടെത്തിയതിനോ? ഇതിൽ എന്തിനാണ് അനുമോദനം എന്ന് ശോഭ സുരേന്ദ്രൻ ഫേസ്ബുക്ക് കുറുപ്പിലൂടെ ചോദിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.