തിരുവനന്തപുരം: ബീഹാറിലും മറ്റു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും പ്രവചനങ്ങളെ മറികടന്ന് ബി.ജെ.പിക്ക് നേട്ടം ഉണ്ടാക്കാനയെന്ന് കെ. സുരേന്ദ്രൻ. അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിൽ കേരളത്തിലും ബംഗാളിലും ബിജെപി അധികാരത്തിലെത്തുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. കേരളത്തിലും ബിജെപി അധികാരം നേടും.
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അതിന് സൂചനയാകും. കേരളത്തിലെ ഇടത് സർക്കാരിന്റെ നില പരുങ്ങലിലാണ്. കേരളത്തിലെ പ്രതിപക്ഷം സാങ്കേതികം മാത്രമാണ്. ഇരുപക്ഷങ്ങളും അഴിമതിക്കാരാണെന്ന് തെളിയുന്നു. സെക്രട്ടേറിയേറ്റിലെ തീപിടുത്തം അട്ടിമറിയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.