തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6010 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂര്‍ 301, പത്തനംതിട്ട 234, വയനാട് 112, ഇടുക്കി 89, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 54,751 സാമ്പിളുകൾ ആണ് പരിശോധിച്ചത്. 69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 12 വീതം, മലപ്പുറം 9, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ 8 വീതം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.