ബംഗളൂർ: ബംഗളൂർ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലുളള ബിനീഷ് കോടിയേരിയെ ഇഡി ഇന്ന് കോടതിയിൽ ഹാജരാക്കും. തുടർച്ചയായി 11 ദിവസം ഇഡി ബിനീഷിനെ ചോദ്യം ചെയ്തു. കസ്റ്റഡിയിലെ അവസാന ദിനമായ ഇന്ന് ഉച്ചയ്ക്ക് ബംഗളൂർ സെഷൻസ് കോടതിയിലാണ് ബിനീഷിനെ ഹാജരാക്കുന്നത്. ബിനീഷിന്റെ ജാമ്യപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
എന്നാൽ ബിനീഷിനെതിരെ കൂടുതൽ തെളിവുകൾ ഇഡി ഹാജരാക്കും എന്നാണ് കരുതുന്നത്. ബിനീഷിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ കിട്ടുന്നതിനായി എൻസിബിയും കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലാണ് ബിനീഷ് കോടിയേരി.