തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ പൂട്ടിയ കോളേജുകള്‍ തുറക്കാന്‍ സംസ്ഥാനത്ത് ആലോചന തുടങ്ങി. ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.
നവംബര്‍ 15 മുതല്‍ കോളേജ് തുറക്കാമെന്നാണ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയതെങ്കിലും സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. കോവിഡ് വിദഗ്ധ സമിതിയുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും അനുമതിയോടെ മാത്രമേ കേളേജുകള്‍ തുറക്കൂ.