തിരുവനന്തപുരം: കേരളത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി ഷാരൂഖ് ഖാന്‍. ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷനാണ് സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 20000 എന്‍ 95 മാസ്‌കുകള്‍ വിതരണം ചെയ്തത്. ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ക്കായാണ് ഷാരൂഖ് ഖാന്‍ മീര്‍ ഫൗണ്ടേഷന്‍ രൂപീകരിച്ചത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മീര്‍ ഫൗണ്ടേഷന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കേരളത്തിന് എന്‍ 95 മാസ്‌കുകള്‍ കൈമാറിയത്. ചലച്ചിത്ര താരങ്ങളായ ഇന്ദ്രജിത്ത്, രാജശ്രീ ദേശ്പാണ്ഡെ എന്നിവരാണ് കേരളത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഷാരൂഖ് ഖാന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. മാസ്‌കുകള്‍ നല്‍കിയതിന് മീര്‍ ഫൗണ്ടഷനും ഷാരൂഖ് ഖാനും ആരോഗ്യ മന്ത്രി കെ കെ ശൈലജ നന്ദി അറിയിച്ചു.