ആറളം: ജനകീയാസൂത്രണ പദ്ധതി 2020 പ്രകാരം കുടുംബശ്രീ യൂണിറ്റുകൾക്ക് ടിഷ്യുകൾച്ചർ വാഴതൈകൾ വിതരണം ചെയ്ത് തുടങ്ങി.ആറളം പഞ്ചായത്തിലെ 100 കുടുംബശ്രീ യൂണിറ്റുകൾക്കാണ് തൈകൾ വിതരണം ചെയ്യുന്നത്. ആറളം ഫാമിംഗ് കോർപ്പറേഷനിൽ നിന്നും ഗുണമേന്മയുള്ള 7000 നേന്ത്രൻ, പൂവൻ എന്നീ ഇനങ്ങളുടെ തൈകൾ കൃഷിഭവനിൽ ഇറക്കിയിട്ടുണ്ട്.
വാഴതൈകൾക്ക് പുറമെ ഇഞ്ചി, മഞ്ഞൾ എന്നിവയുടെ നടീൽ വസ്തുക്കളും കുടുംബശ്രീകൾക്ക് നൽകും. കുടുംബശ്രീ യൂണിറ്റ് വഴി എല്ലാ കുടുംബത്തിനും 4 മുതൽ 7 തൈകൾ വരെ കിട്ടും എന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.