റഷ്യന്‍ ബാങ്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ദക്ഷിണ കൊറിയ

റഷ്യന്‍ ബാങ്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ദക്ഷിണ കൊറിയ

കീവ്: ഉക്രെയ്നില്‍ റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ ഏഴ് റഷ്യന്‍ ബാങ്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ദക്ഷിണ കൊറിയ. റഷ്യക്കെതിരായ സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായാണ് ധനമന്ത്രാലയത്തിന്റെ നടപടി.

യൂറോപ്യന്‍ യൂണിയന്‍ വിഷയത്തില്‍ തുടര്‍നടപടികള്‍ കൈക്കൊണ്ട ശേഷം സ്വിഫ്റ്റ് ഗ്ലോബല്‍ പേയ്‌മെന്റ് സിസ്റ്റത്തില്‍ നിന്നും റഷ്യന്‍ ബാങ്കുകളെ ഉടനടി തടയുമെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയ റഷ്യക്കെതിരെ കയറ്റുമതിക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. ഐടി, വ്യോമയാനം, ബഹിരാകാശം എന്നീ മേഖലകളുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വസ്തുക്കളുടെ കയറ്റുമതിക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്.

ഉക്രെയ്നിലെ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരായി കൂടുതല്‍ കമ്പനികളും രാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തുന്നത് തുടരുകയാണ്. ലോകത്തെ ഏറ്റവും വലിയ എണ്ണ- വാതക നിര്‍മാതാക്കളിലൊന്നായ എക്‌സോണ്‍, ആപ്പിള്‍, ഫോര്‍ഡ്, ജനറല്‍ മോട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള കമ്പനികളും റഷ്യക്കെതിരെ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.