കാട്ടാനയുടെ ആക്രമണത്തില്‍ ഒരു മരണം കൂടി

കാട്ടാനയുടെ ആക്രമണത്തില്‍ ഒരു മരണം കൂടി

അടിമാലി: വനത്തില്‍ മേയാന്‍ വിട്ട പശുവിനെ തേടി പോയ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. മാമലക്കണ്ടം വാഴയില്‍ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ നളിനി(52) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു  സംഭവം.

വീടിനോട് ചേര്‍ന്ന് വനാതിര്‍ത്തിയില്‍ പശുവിനെ മേയാന്‍ വിട്ടിരുന്നു. ഇതിനെ തേടിപ്പോയ നളിനി ഏറെ വൈകിയും തിരിച്ചെത്തിയില്ല. തുടര്‍ന്ന് അന്വേഷിച്ച്‌ ചെന്ന നാട്ടുകാരാണ് മൃതദേഹം കണ്ടത്. വനം വകുപ്പിനെയും പോലീസിനെയും വിവരം അറിയിക്കുകയും ഇവര്‍ സ്ഥലത്തെത്തുകയുമായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.